gnn24x7

‘അരവണയിലെ ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യം’; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്

0
349
gnn24x7

ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. കോടതി നിർദ്ദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.

സുരക്ഷിതമല്ലാത്ത വിധത്തിൽ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നു കൊച്ചി സ്പൈസസ് ബോർഡിന്റെ ലാബിലും പരിശോധിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here