gnn24x7

സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് കെ.എസ്.യു പ്രവർത്തകനെ മർദിച്ചു; പരാതിയുമായി കോവളം എംഎൽഎ

0
275
gnn24x7

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വീട്ടിൽ പ്രതിഷേധിക്കാൻ എത്തിയ കെഎസ് പ്രവർത്തകൻ കെ അരുണിനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി കോവളം എംഎൽഎ വിൻസെന്റ് രംഗത്ത്. മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് പ്രവർത്തകരെ അക്രമിച്ചു എന്നാണ് പരാതി. ഇവർക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യമുണ്ട്.

കഴിഞ്ഞ മാസം എട്ടാം തീയതിയാണ് സംഭവം ഉണ്ടാകുന്നത്. നിയമനക്കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർക്കെതിരെ കെഎസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വലിയ പ്രക്ഷോഭം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുടവൻമുകളിലെ മേയറുടെ വസതിയിലേക്ക് കെഎസ പ്രവർത്തകർ പ്രതിഷേധമായി എത്തുന്നത്. പ്രതിഷേധത്തിനിടെ മേയറെ ഇവർ കരിങ്കൊടി കാണിച്ചിരുന്നു. അതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് കെഎസ് പ്രവർത്തകരെ മർദിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോൾ കോവളം എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്.

മേയറുടെ ഭർത്താവായ സച്ചിൻ ദേവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബിൻ സത്യൻ എന്നയാൾ കെഎസ് പ്രവർത്തകരെ മർദ്ദിച്ചു. അത് സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ആളെന്ന നിലയിൽ ജീവനക്കാരുടെ ചട്ടങ്ങൾക്ക് എതിരാണ്. ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്പീക്കർക്ക് വിൻസെന്റ് എംഎൽഎ കത്ത് നൽകിയിരിക്കുന്നത്.

gnn24x7