gnn24x7

യെമനില്‍ സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു

0
349
gnn24x7

അല്‍ ജൗഫ്: യെമനില്‍ സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് സൗദിയുടെ വിമാനം തകര്‍ന്നു വീണത്.

ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നത്. ഹൂതി വിമതരാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് സൂചന.

ശത്രുക്കളുടെ വിമാനം വെടിവെച്ചിട്ടുവെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.

ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കുന്ന മിസ്സൈലുമായി വന്ന യുദ്ധ വിമാനമാണ് തകര്‍ത്തതെന്നാണ് ഹൂതി വിമതരുടെ വിശദീകരണം. ഇതിന് പിന്നാലെ യായിരുന്നു സൗദിയുടെ യെമനിലെ ജനവാസ മേഖലയിലെ വ്യോമാക്രമണം.

വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ അറിയിച്ചു.

gnn24x7