ലഖ്‌നൗ: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖനൗവിലെ ഹഥ്‌റസിലെ പീഡിപ്പിക്കപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. രാഹുല്‍ഗാന്ധിയടക്കമുള്ള മാധ്യമപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും അകത്തേക്ക് പറഞ്ഞുവിടാതെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയയങ്കയും പ്രവര്‍ത്തകരുടെ കൂടെ ഇറങ്ങി പോലീസിനെ നേരിട്ടപ്പോള്‍ വലീയ സംഘര്‍ഷവും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജ്ജും നടത്തി. തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം കനത്തത്തോടെ പോലീസിന് വിലക്കുകള്‍ നീക്കേണ്ടിവന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും അടക്കം കുറച്ചുപേര്‍ക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള അനുമതി പോലീസ് നല്‍കിയത്.

പ്രിയങ്കയെ കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു നിലവളിച്ചു. തങ്ങളെ എല്ലാവരും ഉപക്ഷേിച്ചെന്നും തങ്ങളുടെ പൊന്നുമകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അലമുറയിട്ടു ആ അമ്മ കരഞ്ഞപ്പോള്‍ കണ്ടുനിന്നവരില്‍ പോലും ഈറനണഞ്ഞുപോയി. ഏറെ നേരം രാഹുല്‍ ഗാന്ധി മരിച്ച പെണ്‍കുട്ടിയുടെ പിതാവുമായും സഹോദരന്മാരുമായി സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ തങ്ങളുടെ മകളുടെ മൃതദേഹം തങ്ങളെ ഒന്നു കാണിക്കുക കൂടി പോലീസ് ചെയ്യാതെയാണ് രഹസ്യമായി കത്തിച്ചു കളഞ്ഞത്. വാസ്തവത്തില്‍ തങ്ങളുടെ മകള്‍ തന്നെയാണോ കത്തിക്കപ്പെട്ടത് എന്നവര്‍ക്ക് സംശയം ഉണ്ടായിരുന്നു. ആരോരുമില്ലാത്തവരായതിനാലാണ് തങ്ങള്‍ക്ക് എതിരെ ഇത്ര അവഗണന നടത്തുന്നതെന്നും ബന്ധുക്കള്‍ രാഹുല്‍ഗാന്ധിയോട് തുറന്നു സംസാരിച്ചു.

ലോകത്തെ ഒരു ശക്തിയ്ക്കും ഈ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും ഈ ഇന്ത്യ അവരുടെ കൂടെ നില്‍ക്കുമെന്നും രാഹുല്‍ഗാന്ധി മണിക്കൂറുകള്‍ അവരോടൊപ്പം ചിലവഴിച്ചശേഷം പുറത്തു വന്നു മാധ്യമങ്ങളോട് പ്രസ്താവിച്ചു. ഒരു അമ്മയുടെ വിലാപമാണിതെന്നും ഇന്ത്യയുടെ അമ്മമാരുടെ ശബ്ദമാണിതെന്നും എവിടെ എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും തങ്ങള്‍ അവിടെ എത്തുമെന്നും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുമെന്നും പ്രിയങ്കഗാന്ധി വെളിപ്പെടുത്തി.







































