താലിബാൻ പോരാളികൾ കാബൂളിൽ പുതുതായി പ്രഖ്യാപിച്ച ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിക്കുകയും തല്ലുകയും ചെയ്തതായി റിപ്പോർട്ട്. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭം.
തലസ്ഥാനമായ കാബൂളിൽ അഫ്ഗാൻ സ്ത്രീകൾ ബുധനാഴ്ച താലിബാൻ ഭരണകൂടത്തിന് വെല്ലുവിളി ഉയർത്തി. തീവ്രവാദികൾ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണിത്. വീടുകളിലേക്കു മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു താലിബാൻ ഭീകരർ പ്രതിഷേധക്കാരെ ചാട്ടവാറിന് അടിച്ചത്.