gnn24x7

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി

0
235
gnn24x7

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകി. അടുത്ത കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്.

അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാലുള്ള ശിക്ഷ മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ്.

എന്നാൽ ഇത്തരം ആക്രമണങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here