gnn24x7

ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നതിന്റെ പ്രയോജനങ്ങൾ…

0
612
gnn24x7

ഭക്ഷണം കഴിച്ചതിനുശേഷം ഒരു ചെറിയ നടത്തം ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഉറക്കം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കഴിയും.

ശരീരം ചലിക്കുമ്പോൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത് ഭക്ഷണം കടന്നുപോകാൻ സഹായിക്കുന്നു.

ഭക്ഷണ ശേഷം നടക്കുന്നത് ശരീരത്തിൻറെ മെറ്റബോളിസം വർധിപ്പിക്കാനും അമിതമായ കലോറി എരിച്ചു കളയാനും സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധ്യമായ ഒരു മാർഗമാണ് നടത്തം. കാരണം ഇത് അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുൾപ്പെടെയുള്ള സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നു.

ഒരു വ്യക്തി നടക്കാൻ പോകുമ്പോൾ ശരീരം സ്വാഭാവിക വേദനസംഹാരികൾ പോലെ പ്രവർത്തിക്കുന്ന എൻഡോർഫിനുകൾ പുറത്തുവിടുന്നു. ഇവ അസ്വസ്ഥത കുറയ്ക്കുന്നു, മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നു, സമ്മർദ്ദം കുറയ്ക്കുന്നു.

അതേസമയം ഭക്ഷണം കഴിച്ച ഉടൻ അമിതവേഗത്തിൽ നടക്കുന്നത് വിപരീത ഫലം നൽകും. ഭക്ഷണ ശേഷമുള്ള നടത്തം അമിതമാകാൻ പാടില്ല, അതുകൊണ്ട് തന്നെ ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം, അതായത് ദിവസം 3 നേരവും 10 മിനിറ്റ് നേരം വീതം നടക്കുകയാണ് ആരോഗ്യത്തിന് നല്ലത്. ഇങ്ങനെ വരുമ്പോൾ ദിവസം 30 മിനിറ്റ് നേരം നിങ്ങൾ നടക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here