gnn24x7

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

0
672
gnn24x7

പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് യുവാവിന്റെ പരാതിയിൽ കസബ പോലീസ് കേസെടുത്തിരിക്കുന്നത്. കയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. രമ്യ ഹരിദാസ്, വി.ടി. ബല്‍റാം, റിയാസ് മുക്കോളി തുടങ്ങി എട്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗണ്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി.

സംഭവം ചോദ്യം ചെയ്ത് രണ്ട് യുവാക്കൾ രംഗത്തെത്തുകയും വിഡിയോ പകർത്തുകയും ചെയ്തു. തുടർന്ന് നേതാക്കൾ യുവാവിനെ ആക്രമിച്ചു എന്നാണ് ആരോപണം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തത്.

gnn24x7