gnn24x7

തടാകം പിങ്ക് നിറമായി മാറി; കാരണം ഇതാണ്…

0
193
gnn24x7

ട്രെലെവ്: അർജന്റീനയുടെ തെക്കൻ പാറ്റഗോണിയ മേഖലയിലെ ഒരു തടാകം പിങ്ക് നിറമായി മാറി. മത്സ്യ ഫാക്ടറികളിൽ ഉപയോഗിക്കുന്ന സോഡിയം സൾഫൈറ്റ് എന്ന ബാക്ടീരിയ വിരുദ്ധ ഉൽ‌പന്നമാണ് ഈ നിറത്തിന് കാരണമായത് എന്നാണ് വിദ​ഗ്ധരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.

നദിക്കും തടാകത്തിനും ചുറ്റുമുള്ള ദുർഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും താമസക്കാർ വളരെക്കാലമായി പരാതിപ്പെടുന്നു. “നിയന്ത്രണത്തിലാകേണ്ടവരാണ് ആളുകളെ വിഷം കഴിക്കാൻ അധികാരപ്പെടുത്തുന്നത്,” പരിസ്ഥിതി പ്രവർത്തകൻ ആരോപിച്ചു.

കോർഫോ തടാകത്തിലേക്കും പ്രദേശത്തെ മറ്റ് ജലസ്രോതസുകളിലേക്കും ജലം എത്തുന്ന ചുബട്ട് നദിയിലേക്ക് മാലിന്യം ഒഴുക്കുന്നതാണ് കായലിന് ഇങ്ങനൊരു അവസ്ഥ ഉണ്ടാവാൻ കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here