gnn24x7

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

0
294
gnn24x7

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിനെ നേരിടാൻ രണ്ടുമാസംമാത്രം ബാക്കിനിൽക്കെ ഒരുപാട് വാഗ്ദാനം നിറഞ്ഞ ബജറ്റ് അവതരണമായിരിക്കും ഇന്ന് എന്ന് പ്രതീക്ഷിക്കാം.

എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകുകയുംകൂടാതെ ക്ഷേമപെൻഷനിൽ വർധനവ് വരുത്തുകയും ചെയ്യും. സൗജന്യ കിറ്റുകളുടെ വിതരണം തുടരും. സ്ത്രീകളുടെ തൊഴിലില്ലായ്മയുടെ പ്രശ്‌നത്തിന് വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന രീതി നടപ്പിലാക്കും.

gnn24x7