കേരളത്തിന്റെ 15-ാം നിയമസഭയുടെ സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. സമ്മേളനം ഉണ്ടാകുക ജൂൺ 14 വരെയാണ്. ജൂൺ നാലിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പുതിക്കിയ ബജറ്റ് അവതരിപ്പിക്കും. മെയ് 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും.
നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും.