gnn24x7

സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

0
200
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കസ്റ്റംസിന് പുറമെയാണ് ഇ.ഡിയും കേസ് അന്വേഷിക്കുന്നത്.

കസ്റ്റംസ് പ്രധാന പ്രതികളെ പിടിച്ചതിന് ശേഷമായിരിക്കും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം ആരംഭിക്കുക.

ഫെമ നിയമപ്രകാരം കേസ് അന്വേഷിക്കുമെന്നാണ് വിവരം. വിദേശത്ത് പണകൈമാറ്റം നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അന്വേഷണം.

കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന സ്വകാര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതി സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയില്‍ ഇ-ഫയലിങ് വഴിയാണ് അപേക്ഷ നല്‍കിയത്.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് വഴിയാണ് അപേക്ഷ നല്‍കിയത്. കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കേസില്‍ എല്ലാ കണ്ണികളെയും പുറത്തു കൊണ്ടു വരണമെന്നറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രി കത്തയിച്ചിട്ടുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here