വയനാട്: പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിനെതിരെയാണ് കടുവ അക്രമിച്ചത്. അക്രമണത്തില്‍ ശശികുമാറിന് കാര്യമായ പരിക്കുകള്‍ പറ്റി. വയനാട്ടിലെ കൊളവള്ളിയില്‍ വച്ചാണ് റെഞ്ച് ഓഫീസറെ കടുവ അക്രമിച്ചത്.
കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് റേഞ്ച് ഓഫീസര്‍മാര്‍ ഡ്യൂട്ടിയിലായിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടയിലാണ് റേഞ്ചറെ കടുവ അക്രമിച്ചത്. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന വലിയൊരു സംഘം വ്യാപകമായ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പതിഞ്ഞിരുന്ന കടുവ റെയ്ഞ്ച് ഓഫീസര്‍ക്ക് നേരെ അക്രമിച്ചു കയറിയത്.
ശശികുമാറിന് പരിക്കു പറ്റിയെങ്കിലും ഗുരുതരമായ പരിക്കുകളില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുവശത്തുള്ള വന്യജീവി സങ്കേതത്തില്‍ നിന്നും പുഴ നീന്തി കടന്നായിരിക്കും ജനവാസമേഖലയായ കൊളവള്ളിയില്‍ എത്തിയെന്നാണ് വനപാലകര്‍ അനുമാനിക്കുന്നത്. അഞ്ചു ദിവസങ്ങളായി കടുവയ്ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങള്‍ പേടിച്ചാണ് ഈ ഭാഗത്ത് കഴിഞ്ഞു വരുന്നത്.







































