യു.കെ. മലാളികളുടെ തീവ്രശമത്തിനൊടുവില്‍ ലണ്ടന്‍-കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു

0
141

ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത് വീണ്ടും പുനഃസ്ഥാപിച്ചുവെങ്കിലും എല്ലായിടത്തേക്കും സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നില്ല. ഇന്ത്യയിലെ പ്രധാന നഗരഗങ്ങളായ ന്യൗഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ മാത്രമാണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്.

ഇത് മലയാളികളായ യു.കെ. യാത്രക്കാര്‍ക്ക് വളരെയധികം വിഷമഘട്ടങ്ങളാണ് സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി യു.കെ. മലാളികള്‍ ഇന്ത്യന്‍ എംബസി വഴി നടത്തിയ തീവ്രശ്മങ്ങള്‍ക്കൊടുവില്‍ ലണ്ടന്‍-കൊച്ചി ഡയറക്്ട് വിമാന സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ തീരുമാനമായി. ഇതെ തുടര്‍ന്ന് ജനുവരി 26, 28, 30 തിയതികളില്‍ കൊച്ചിയിലേക്കുള്ള വന്ദേഭാരത് മിഷന്റെ ഒന്‍പതാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സര്‍വ്വീസ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.

എന്നാല്‍ ഈ സര്‍വീസുകള്‍ ജനുവരി 31 ന് ശേഷവും തുടരണമെന്നാണ് ജനങ്ങളുടെ ആവശ്യം. യു.കെ.യിലുള്ള നിരവധി മലയാളി സംഘടനകളും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയും യു.കെ. നിവാസികളായ പ്രമുഖ വ്യക്തികളെല്ലാം മുന്‍കൈ എടുത്ത് പ്രധാനമന്ത്രിക്ക് എംബസിവഴി നടത്തിയ നിവേദനങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ വിമാന സര്‍വീസ് പുനഃരാരംഭിച്ചത്.

മലയാളികള്‍ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷണനില്‍ നാലു ദിവസം കൊണ്ട് 6000ത്തിലധികം പേര്‍ ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വന്ദേഭാരത് സര്‍വ്വീസ് തുടരാന്‍ തീരുമാനമായത്. വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും സംഘടനകളും മത വിഭാഗങ്ങളും ഒരുമിച്ച് അപക്ഷേിച്ചപ്പോഴാണ് കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here