കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കർശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ജില്ലകളിലെ അതിര്‍ത്തികള്‍ അടച്ചിടും.
അതേസമയം തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രമാണ് യാത്രാ അനുമതി ഉണ്ടാവുകയുള്ളൂ. ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ് ഈ ജില്ലകളിൽ, കൂടാതെ അവശ്യവസ്തുക്കള്‍ വാങ്ങിക്കുവാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കയ്യില്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതാണ്.
മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ് ഈ ജില്ലകളിൽ. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.






































