gnn24x7

പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കി.മീ; യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവ് പുറത്ത്

0
210
gnn24x7

പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബഫർ സോൺ പന്ത്രണ്ട് കിലോമീറ്റർ ആക്കണമെന്ന് തീരുമാനമെടുത്തത്.

ബഫർ സോണിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുന്നത്.കേന്ദ്രം നിർദേശിച്ച 10 കിലോമീറ്ററിനപ്പുറം ബഫർസോൺ 12 കിലോമീറ്ററായി നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. 2013 മെയ് 8 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാന പ്രകാരമുളള സർക്കാർ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വി ഡി സതീശൻ ഉൾപ്പെടുന്ന ഉപസമിതി റിപ്പോർട്ട് കൂടി പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ ബഫർസോൺ 12 കിലോമീറ്ററാക്കിയത്. ബഫർസോണിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉമ്മൻചാണ്ടി സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

വിഷയത്തിൽ യുഡിഎഫിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഹരിത എം എൽ എമാർക്കെതിരെ മന്ത്രി എ കെ ശശീന്ദ്രനും രംഗത്തെത്തി. ബഫർ സോൺ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പെന്ന് മന്ത്രി എം വി ഗോവിന്ദൻ ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങളോടെ ബഫർസോണിൽ രാഷ്ട്രീയ പോരും കനക്കുകയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here