gnn24x7

വന്ദേഭാരതിന് സമയക്രമമായി; ഷൊർണൂരിൽ സ്റ്റോപ്പ്, റണ്ണിങ് ടൈം 8.05 മണിക്കൂർ

0
218
gnn24x7

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25-ന് കാസർകോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസർകോ

ഷൊർണൂറിൽ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. തിരൂർ ഒഴിവാക്കിയാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ചെങ്ങന്നൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണിൽ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ രണ്ടുമിനിറ്റുമാണ് വന്ദേഭാരത് നിർത്തുക.ട് നിന്ന് ഉച്ചയ്ക്ക് 2.30-നാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും.

വിവിധ സ്റ്റേഷനുകളും സമയക്രമവും

തിരുവനന്തപുരം- കാസർകോട് (ട്രെയിൻ നമ്പർ- 20634)

  • തിരുവനന്തപുരം: 5.20
  • കൊല്ലം: 6.07
  • കോട്ടയം: 7.25
  • എറണാകുളം: 8.17
  • തൃശൂർ: 9.22
  • ഷൊർണൂർ: 10.02
  • കോഴിക്കോട്: 11.03
  • കണ്ണൂർ: 12.03
  • കാസർകോട്:1.25

കാസർകോട്- തിരുവനന്തപുരം (ട്രെയിൻ നമ്പർ- 20633)

  • കാസർകോട്: 2.30
  • കണ്ണൂർ: 3.28
  • കോഴിക്കോട്: 4.28
  • ഷൊർണൂർ: 5.28
  • തൃശൂർ: 6.03
  • എറണാകുളം: 7.05
  • കോട്ടയം: 8.00
  • കൊല്ലം: 9.18
  • തിരുവനന്തപുരം: 10.35

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7