gnn24x7

ക്രൈസ്തവർക്കെതിരായ അക്രമം ഞെട്ടിക്കുന്നത്; മണിപ്പുർ കലാപത്തെ അപലപിച്ച് CBCI

0
403
gnn24x7

മണിപ്പുർ കലാപത്തിനിടെയുണ്ടായ ക്രൈസ്തവർക്കെതിരായ അക്രമം ഞെട്ടിക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടിയെക്കുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്ന് പള്ളികൾ കലാപകാരികൾ അഗ്നിക്കിരയാക്കിയെന്ന് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നു. ഏറെ വൈകിയാണ് കലാപം തടയുന്നതിൽ മണിപ്പുർ പോലീസ് ഇടപെട്ടത്. വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി.ബി.സി.ഐ ആവശ്യപ്പെടുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7