gnn24x7

വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഡൽഹി ഹൈക്കോടതിയിൽ

0
463
gnn24x7

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ലീഗല്‍ കംപ്ലെയ്ന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെയാണ് വാട്സ് ആപ്പ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ. ഒരു സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടങ്ങളിൽ പറയുന്നത്. അതേസമയം തെറ്റായ സന്ദേശങ്ങൾ അയക്കുന്നവരെ മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് 2021 ഫെബ്രുവരിയിൽ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എം‌ഐ‌ടി) സോഷ്യൽ പ്ലാറ്റ്‌ഫോമുകൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധിയാണ് മാർച്ച് 25ന് അർധരാത്രി അവസാനിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here