വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന എഡിറ്റ് മെസേജ് ഫീച്ചർ ആപ്പിൽ എത്തിയിരിക്കുകയാണ്. ആർക്കെങ്കിലും ഒരു മെസേജ് അയച്ച് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ആ മെസേജ് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിലൂടെ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. മെസേജ് അയച്ചുകഴിഞ്ഞാൽ അടുത്ത 15 മിനുറ്റ് സമയമാണ് നമുക്ക് എഡിറ്റ് ചെയ്യാൻ സാധിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ പിന്നീട് മെസേജ് എഡിറ്റ് ചെയ്യാൻ സാധിക്കില്ല.
ഇതുവരെ അയച്ച മെസേജുകളിൽ തെറ്റുകൾ ഉണ്ടെങ്കിൽ നമ്മൾ ആ മെസേജ് മൊത്തത്തിൽ ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്ന രീതിയാണ്നിങ്ങൾക്കുള്ളതെങ്കിൽ ഇനി മെസേജ് മൊത്തത്തിൽ ഡിലീറ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മെസേജ് എഡിറ്റ് ബട്ടണിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ തെറ്റുകൾ തിരുത്താൻ സാധിക്കും.അക്ഷരത്തെറ്റുകൾ തിരുത്തുകയോവാക്കുകൾ മാറ്റുകയോ, എന്തിന് മെസേജ് തന്നെ മൊത്തത്തിൽ മാറ്റുകയോ ചെയ്യാൻ ഈ എഡിറ്റ് മെസേജ് ഫീച്ചർ സഹായിക്കും.
തെറ്റായി അയക്കുന്ന മെസേജുകൾ കാരണം ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പുതിയ വാട്സ്ആപ്പ് ഫീച്ചർ സഹായിക്കുന്നു. 15 മിനിറ്റ് സമയപരിധി ലഭിക്കുന്നു എന്നതും വളരെ മികച്ച കാര്യമാണ്. സാധാരണയായി മെസേജുകൾ ടൈപ്പ് ചെയ്ത് അയച്ച് പിന്നീട് വായിച്ച് നോക്കുമ്പോഴാണ് തെറ്റുകൾ കണാറുള്ളത്. 15 മിനുറ്റ് നേരം സമയം ലഭിക്കുന്നതിനാൽ തന്നെ വായിക്കാനും എഡിറ്റ് ചെയ്യാനുമുള്ള സമയം ഇതിൽ ലഭിക്കുന്നു. വലിയ മെസേജുകളാണ് അയക്കുന്നത് എങ്കിൽ മാത്രം ഈ സമയം പോരാതെ വന്നേക്കും.
വാട്സ്ആപ്പ് എഡിറ്റ് മെസേജ് ഓപ്ഷനുള്ള പുതിയ അപ്ഡേറ്റ് എല്ലാഉപയോക്താക്കൾക്കുമായിപുറത്തിറക്കാൻ തുടങ്ങിയെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി സ്ഥിരീകരിച്ചു. ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും വേഗം ലഭ്യമാകണം എന്നില്ല. ആപ്പ് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതിനാൽഎല്ലാവരിലേക്കും പുതിയ അപ്ഡേറ്റ് എത്താൻ കുറച്ച് സമയമെടുക്കും.നിങ്ങളുടെ ഫോണിൽ പുതിയ അപ്ഡേറ്റ്ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എങ്ങനെയാണ് മെസേജുകൾ എഡിറ്റ് ചെയ്യുന്നത് എന്നും നോക്കാം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് ലോക്ക് ചാറ്റ് എന്നൊരു ഫീച്ചർ ലോഞ്ച് ചെയ്തിരുന്നു. പ്രൈവസിയും സുരക്ഷയും വർധിപ്പിക്കുന്ന ഈ ഫീച്ചർ ആളുകൾക്ക് ചില ചാറ്റുകൾ മാത്രം തിരഞ്ഞെടുത്ത് ലോക്ക് ചെയ്യാനുള്ള സൌകര്യം നൽകുന്നു. മറ്റുള്ളവർ വാട്സ്ആപ്പ് തുറന്നാലും ലോക്ക് ചെയ്ത ചാറ്റുകൾ ഓപ്പൺ ചെയ്യാനോ കാണാനോ സാധിക്കില്ല. ആ ചാറ്റുകളിലേക്ക് പുതിയ മെസേജുകൾ വന്നാലും മെസേജ് വന്നിട്ടുണ്ട് എന്ന് കാണിക്കുന്നതല്ലാതെ അയച്ച ആളിന്റെ പേരോ മെസേജിലെ കണ്ടന്റോ കാണുകയില്ല. ഫിങ്കർ പ്രിന്റ്, പിൻനമ്പർ എന്നിവ ഉപയോഗിച്ചാണ് ചാറ്റ് ലോക്ക് ചെയ്യുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL





































