കൊച്ചി. ഇപ്പോഴും നമ്മുക്ക് ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല. ഫേസ്ബുക്കിൽ കാണാം പല തരം കേക്കുകൾ നിരത്തി വെച്ചു പിറന്നാൾ ആഘോഷിക്കുന്നവരെ.. ഇതെല്ലാം വേണ്ടതാണ്. ഇല്ലെന്നു പറയുന്നില്ല. പക്ഷെ ഇന്നത്തെ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കോവിഡ് എന്ന മഹാമാരി ഒരു വശത്ത്, മറുപടി ഭാഗത്ത് നിലനില്‍പ്പിനായുള്ള പോരാട്ടവും…
നമ്മുടെ കുരുന്നുകളുടെ പഠനം ഓൺ ലൈൻ ആയപ്പോഴാണ് ടീവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്ര പേർക്ക് ഇനിയും ഇല്ലെന്നു മനസിലായത്. നാട് നീളെ പലതരം കൂട്ടായ്മകളും ചലഞ്ചുകളുമായി ഈ ആവശ്യങ്ങളെ നേരിടുകയാണ്. അതിനിടയിലാണ് തന്റെ പിറന്നാളിന് ആഘോഷം വേണ്ട, ആ കാശിനു അതിനേക്കാൾ വലിയ ആഘോഷമൊരുക്കാമെന്നു ഒരു കൊച്ചു മിടുക്കൻ തെളിയിച്ചത്. പറഞ്ഞു വരുന്നത് ഫോർട്ട് കൊച്ചി ഡൽറ്റ സ്റ്റഡി സ്കൂളിലെ അലി എന്ന വിദ്യാർത്ഥിയെകുറിച്ചാണ്.
തന്റെ പതിനൊന്നാം പിറന്നാളിന് പിതാവ് തനിക്ക് സമ്മാനിക്കാൻ തീരുമാനിച്ച “സോണി പ്ലെ സ്റ്റേഷൻ ” എന്ന വില കൂടിയ സമ്മാനം അവൻ വേണ്ടെന്നു വെച്ചു. ഈ ലോക്ക് ഡൗൺ കാലത്ത് വേണമെങ്കിൽ അതുമായി വീട്ടിലിരുന്നു കളിച്ചു തിമിർക്കമായിരുന്നു. എന്നാൽ അലി അതു വേണ്ടെന്നു വെച്ചു. പകരം വാർത്തയിലൂടെ അറിഞ്ഞ കഷ്ടതകൾക്ക് അവൻ കൂട്ടായി.
സമ്മാനം വാങ്ങാൻ മാറ്റിവെച്ച പണത്തിനു 3 ടി വിയും ഒരു ടാബും വാങ്ങി. അതിൽ രണ്ടു ഒരു റ്റാബും എം പി ഹൈബി ഈഡൻ എം പി യുടെ പദ്ധതിയിലേക്ക് നൽകി. ഒരു ടി.വി മൗലാനാ ആസാദ് സോഷ്യൽ കൾച്ചർ സൊസൈറ്റി സെക്രട്ടറിയെയും ഏൽപ്പിച്ചു. അലിയുടെ നന്മയിൽ കുറച്ച് കുട്ടികൾ കൂടി അറിവിന്റെ വെളിച്ചം കാണും.ഫോർട്ട്‌കൊച്ചി അൻസിഫ് അഷറഫിന്റെയും,റംസിൻ അൻസിഫിന്റെയും മൂത്ത മകനാണ് മുഹമ്മദ് അലി.






































