gnn24x7

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് റെക്കോര്‍ഡ് ലാഭവും ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനവും

0
384
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന സര്‍വ്വീസ് ഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്പ്രസ്സ്. ഇത്രയും കാലത്തിനുശേഷം ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും നേടിക്കൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് ബിസിനസ് സ്ഥാപനങ്ങളെപ്പോലെ തന്നെ മുന്‍പില്‍ നില്‍ക്കുകയാണ്. കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം 412.7 കോടി രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ലഭ്യമായ അറ്റാദായം. ചരിത്രത്തിലാദ്യമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ഇത്രയും വലിയൊരു ഒരു അറ്റാദായം ലഭിക്കുന്നത്.

കോവിഡ് പ്രതിസന്ധിയുടെ കാലമായിട്ട് പോലും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നിലവിലുള്ള തങ്ങളുടെ ആദായത്തിന്റെ 25 ശതമാനത്തിലധികം വര്‍ധന നേടാനായത് ശ്രദ്ധേയമായ ഒരു നേട്ടം തന്നെയാണ്. മുന്‍വര്‍ഷങ്ങളേക്കാള്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് തന്നെയാണ് ആണ് ഈ അറ്റാദായത്തില്‍ വര്‍ദ്ധനവ് പിന്നിലെന്ന് വക്താക്കള്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡ് കാലഘട്ടത്തില്‍ മറ്റു വിമാന കമ്പനികളുടെ സര്‍വ്വീസ് ക്രമാതീതമായി കുറഞ്ഞതും മറ്റൊരര്‍ത്ഥത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന് ഉപകാരമായി എന്നതും ഒരു സത്യമാണ്.

gnn24x7