gnn24x7

അന്ധന് വഴിക്കാട്ടിയായ സെയില്‍സ് ഗേളിന്‍റെ വീഡിയോ പങ്കുവച്ച് അനുഷ്കയും റിതേഷും!!

0
579
gnn24x7

ന്യൂഡല്‍ഹി: നന്മനിറഞ്ഞ ഒരു പ്രവൃത്തിയും ഒരിക്കലും ശ്രദ്ധയില്‍പ്പെടാതെ പോകില്ല!!

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ ഒരു സെയില്‍സ് ഗേള്‍. അന്ധനായ ഒരു മനുഷ്യനെ ബസ്സില്‍ കയറാന്‍ സഹായിച്ച സുപ്രിയ എന്ന സെയില്‍സ് ഗേളിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു.  

ഓടിവന്നു ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറോട് കാത്തു നില്‍ക്കാന്‍ പറഞ്ഞ സുകന്യ തിരികെപ്പോയി അന്ധന്‍റെ കൈപിടിച്ച് ബസ്സില്‍ കയറ്റി വിടുകയായിരുന്നു. തിരുവല്ല ജോളി സില്‍ക്ക്സിലെ സെയില്‍സ് ഗേള്‍ ജീവനക്കാരിയാണ് സുപ്രിയ. കൊറോണ(Corona Virus)യുടെ കാലത്ത് വഴിയറിയാതെ നടു റോഡിൽ നിന്ന അന്ധനായ വൃദ്ധന് വഴികാട്ടിയ സുപ്രിയയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ, ഈ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ റിതേഷ് ദേഷ്മുഖും (Riteish Deshmukh) അനുഷ്ക ശര്‍മ്മ(Anushka Sharma)യും. ക്യാമറ കണ്ണുകളുടെ ശ്രദ്ധയില്ലാത്ത സമയത്തും നന്മ ചെയ്യുന്ന ചില ആളുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അനുഷ്ക ശര്‍മ്മയുടെ ട്വീറ്റ്:

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here