അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒസ്‌ട്രേലിയന്‍ പര്യടനം പിങ്ക് ടെസ്റ്റോടെ ഇന്നലെ ആരംഭിച്ചു. ഡിസംബര്‍ 17 മുതലാണ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്ഡില്‍ രാത്രി-പകല്‍ മത്സരങ്ങളായിട്ടാവും എല്ലാം നടക്കുക. രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ നാലു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളും നടക്കും.
പരമ്പരാഗതമായ ബോക്‌സിങ് ടെസ്റ്റ് ഡിസംബര്‍ 26 ന് നടക്കും. മെല്‍ബണിലായിരിക്കും ഈ മത്സരങ്ങള്‍ അരങ്ങേറുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ കഴിഞ്ഞാല്‍ ടീം ഇന്ത്യ നേരിട്ട് ആസ്‌ട്രേലിയയിലേക്ക് തിരിക്കും.