gnn24x7

ട്വന്‍റി 20 ലോകകപ്പിൽ ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

0
415
gnn24x7

മുംബൈട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിിസഐ. നേരത്തെ ലോകകപ്പിനുള്ള സ്റ്റാന്‍‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരന്‍.

ബുമ്രയുടെ പകരക്കാരനായി ഷമി എത്തുമ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി. നേത്തെ സ്റ്റാന്‍‍ഡ് ബൈ ലിസ്റ്റിലുണ്ടായിരുന്ന ദീപക് ചാഹര്‍ പരിക്കുമൂലം പിന്‍മാറിയതോടെ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. രവി ബിഷ്ണോയ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലെ മറ്റ് താരങ്ങള്‍.

gnn24x7