gnn24x7

ഇറ്റലിയില്‍ നിന്നും സന്തോഷ വാര്‍ത്ത‍; രാജ്യത്ത് 95 വയസുള്ള സ്ത്രീ COVID-19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി റിപ്പോര്‍ട്ട്

0
290
gnn24x7

റോം: കൊറോണ വൈറസ് (COVID-19) ബാധയില്‍ നൂറുകണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങിയ ഇറ്റലിയില്‍ നിന്നും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത‍.

രാജ്യത്ത് 95 വയസുള്ള സ്ത്രീ COVID-19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തരം മരണ വാര്‍ത്തകള്‍ മാത്രം പുറത്തു വന്നിരുന്ന ഇറ്റലിയ്ക്ക്  ഇത്  പ്രതീക്ഷയുടെ ഇത്തിരി വെളിച്ചമാണ്  നല്‍കിയിരിക്കുന്നത് .

അല്‍മ ക്ലാര കോര്‍സിനി എന്ന 95 കാരിയെ മാര്‍ച്ച്‌ 5നാണ് COVID-19 വൈറസ് ബാധയെ തുടര്‍ന്ന് പാവുലോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നാഴ്ചയ്ക്കകം അവരുടെ അസുഖം പൂര്‍ണ്ണായി ഭേദമായി എന്നാണ് റിപ്പോര്‍ട്ട്.  വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കൂടാതെ, രാജ്യത്ത്  COVID-19 ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്  ഇവര്‍. 

അതേസമയം,  കഴിഞ്ഞ 2 ദിവസങ്ങളിലായി ഇറ്റലിയില്‍ COVID-19  വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശനിയാഴ്ച 793 പേര്‍ മരിച്ച ഇറ്റലിയില്‍ ഞായറാഴ്ച 651 പേരും തിങ്കളാഴ്ച 602 പേരുമാണ് മരിച്ചത്.

രാജ്യത്ത് തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം വൈറസ് ബാധയില്‍ മരിച്ചത് 6078 പേരാണ്. 63,928 പേര്‍ക്ക് ഇറ്റലിയില്‍ COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.

ആശങ്ക വിതച്ച്‌ COVID-19 വ്യാപിക്കുന്നതിനിടയിലും ഇറ്റലിയില്‍ നിന്ന് ആശ്വാസവാര്‍ത്തയെത്തിയത്‌  ലോകത്തിന് തന്നെ ആശ്വാസം  പകരുന്നു….

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here