gnn24x7

അലാവുദ്ദീന്‍ന്റെ അത്ഭുത വിളക്ക് തേടിപ്പോയ ഡോക്ടര്‍ക്ക് നഷ്ടമായത് 31 ലക്ഷം

0
731
gnn24x7

മീററ്റ്: എത്ര ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും കാര്യമില്ല . ചിലര്‍ ചില ആന മണ്ടത്തരങ്ങള്‍ കാണിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനവും ഉള്ള ഒരു ഡോക്ടര്‍ അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോയി എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ഇത് എല്ലാ ഉന്നത വിദ്യാഭ്യാസമുള്ള മണ്ടന്‍ മാര്‍ക്കും ഒരു പാഠമാകട്ടെ .

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം നടക്കുന്നത്. അറബിക്കഥയിലെ അലാവുദ്ദീന്റെ അത്ഭുത വിളക്ക് ആണെന്ന് പറഞ്ഞ് മനോഹരമായിട്ട് രണ്ടു പേര്‍ ഒരു ഡോക്ടറുടെ 31 ലക്ഷം രൂപ തട്ടിയെടുത്തു. പക്ഷേ പിന്നീട് പോലീസ് അവരെ പിടികൂടി. ഇവര്‍ ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി ഒരു സ്വര്‍ണനിറത്തിലുള്ള പുരാണ അറബി കഥയിലേതെന്നു തോന്നുന്ന രീതിയിലുള്ള ഒരു സ്വര്‍ണ്ണ നിറത്തിലുള്ള വിളക്ക് നല്‍കുകയും അതിന്റെ പുറത്ത് തിരുമ്മിയാല്‍ അത്ഭുത സിദ്ധിയുള്ള ജിന്ന് പുറത്തുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അതിനോട് നിങ്ങള്‍ എന്തു ചോദിച്ചാലും അനുഗ്രഹമായി ലഭിക്കുമെന്നും പറഞ്ഞു. പിന്നീട് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഒക്ടോബര്‍ 25നാണ് പോലീസില്‍ പരാതി നല്‍കുന്നത്. ഡോ. എല്‍. എ ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്‌റാമുദ്ദീന്‍, അനീസ് എന്നിവരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവര്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണെന്ന് പോലീസ് വെളിപ്പെടുത്തി. സംഘത്തിലെ മറ്റുള്ളവരെയും പോലീസ് തിരയുന്നുണ്ട്.

ഇക്‌റാമുദ്ദീന്‍, അനീസ് എന്നിവര്‍ തങ്ങളുടെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് ഒരു ദിവസം ഡോക്ടറെ ചികിത്സിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു ശേഷം ആണ് ഇത്തരം നാടകീയ സംഭവങ്ങള്‍ നടക്കുന്നത്. അവരുടെ വീട്ടിലെത്തിയ ഡോക്ടറോട് അവരുടെ പരിചയത്തില്‍ വളരെ അത്ഭുത സിദ്ധിയുള്ള ഒരു ബാബ ഉണ്ടെന്നും ബാബയെ ചെന്ന് കാണുന്നതിനായി അവര്‍ മനപൂര്‍വ്വം ഡോക്ടറെ നിര്‍ബന്ധിക്കുകയും ചെയ്തു. അവരുടെ നിര്‍ബന്ധം കൂടിക്കൂടി വന്നപ്പോള്‍ ഒരു ദിവസം ബാബയെ കാണാം എന്ന് തന്നെ ഡോക്ടര്‍ തീരുമാനിച്ചു.

ബാബയെ ചെന്നുകണ്ട സന്ദര്‍ഭത്തിലാണ് ഇവര്‍ ഈ അത്ഭുത സിദ്ധിയുള്ള ഉള്ള ആലിബാബയുടെ വിളക്ക് ഡോക്ടറെ കാണിക്കുന്നത്. ഇതില്‍ ഉരയ്ക്കുമ്പോള്‍ ഒരു ജിന്ന് വരുന്ന എന്ന രീതിയില്‍ ഒരാളെ അവര്‍ അവര്‍ പറഞ്ഞ് സജ്ജീകരിച്ച് വെച്ചിട്ടും ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ അത്ഭുത വിളക്കിന് ഒരു കോടി രൂപ വില ആണെന്നും അത് ആര്‍ക്കും കൈമാറ്റം ചെയ്തു കൊടുക്കില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വിശ്വാസം അവര്‍ നേടിയെടുക്കുകയും ഡോക്ടര്‍ വിളക്കിന് വിലപേശി 31 ലക്ഷത്തില്‍ അത് കച്ചവടം ഉറപ്പിക്കുകയും ചെയ്തു. ഈ കച്ചവടമെല്ലാം അതീവ രഹസ്യമായിരിക്കണമെന്നും അല്ലെങ്കില്‍ വിളക്കിന്റെ ശക്തി നശിക്കുമെന്നും അവര്‍ വിശ്വസിപ്പിച്ചു.

അവര്‍ വിളക്കിന്റെ മുകളില്‍ തലോടി ജിന്നിനെ വിളിച്ചപ്പോള്‍ ജിന്ന് പ്രത്യക്ഷപ്പെട്ടതായി ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. ജിന്നിനോട് സംസാരിക്കാനൊന്നും ഡോക്ടറെ അനുവദിച്ചില്ല. പിന്നീടാണ് അവരുടെ കൂട്ടത്തില്‍ ഒരാള്‍ തന്നെ ജിന്നായി വേഷമിട്ടു വന്നതാണെന്ന് സത്യം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നായിരുന്നു താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് പരമാര്‍ത്ഥം ഡോക്ടര്‍ക്ക് മനസിലായി. പിന്നിട് മാനഹാനി ഭയന്ന് രണ്ടുദിവസം ഇരുന്നുവെങ്കിലും പിന്നീട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here