gnn24x7

സീന്‍ കൊണറി-അഥവാ ജയിംസ്‌ ബോണ്ട് 007 അന്തരിച്ചു

0
548
gnn24x7

ലണ്ടന്‍: ഇന്നും ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് എടുത്താന്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയില്‍ ഒരു സിനിമ ഉണ്ടാവും. അതാണ് ജയിംസ് ബോണ്ട് 007. അതി സാഹസിക കഥാപാത്രങ്ങള്‍ മാത്രം ചെയ്ത ജയിംസ് ബോണ്ട് ചിത്രങ്ങള്‍ ലോകത്തെ ബോക്‌സ്ഓഫീസുകളെ പിടിച്ചു കുലുക്കിയവയാണ്. ജയിംസ് ബോണ്ടിനെ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നല്‍കിയ ലോകപ്രസിദ്ധനായ ഹോളിവുഡ് നടന്‍ സീന്‍ കോണറി (90) അന്തരിച്ചു.

ഉറക്കത്തിലാണ് അദ്ദേഹം മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ഷോണ്‍ ആദ്യകാല ജയിംസ് ബോണ്ടായി അവതരിച്ചപ്പോള്‍ ലോകം അദ്ദേഹത്തെ യഥാര്‍ത്ഥ ജീവിതത്തില്‍ പോലും ബോണ്ട് തന്നെ എന്ന് വിശ്വസിച്ചുപോയി. അത്രയ്ക്കും അദ്ദേഹത്തിന് ജനസമ്മിതി ലഭിച്ചു. തുടര്‍ന്നാണ് ജയിംസ് ബോണ്ട് സീരിസ് തന്നെ പുറത്തിറങ്ങി. തുടര്‍ന്ന് ആദ്യകാലത്തെ 7 ഓളം ജയിംസ് ബോണ്ട് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. അതോടുകൂടി ലോകം അദ്ദേഹത്തെ നെഞ്ചിലേറ്റി.

ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഓണ്‍ലി ലീവ് ടൈവ്‌സ്, ഡയമണ്ട് ആര്‍ ഫോററെവര്‍, നെവര്‍ സേ നെവര്‍ എഗൈന്‍, ഡോ.നോ, ഫ്രം റഷ്യവിത്ത് ലൗ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ജയിംസ്‌ബോണ്ട് ചിത്രങ്ങള്‍. ദറോക്ക്, ദ ലാസ്റ്റ് ക്രൂസേഡ്, ഇന്ത്യാന ജോണ്‍സ്, ഹണ്ട് ഓഫ് ഒക്ടോബര്‍ തുടങ്ങിയ ചിത്രങ്ങളാണ് ബോണ്ട് സിനിമകളെക്കൂടാതെ സീന്‍ കൊണറി അഭിനയിച്ച ചിത്രങ്ങള്‍. ഒസ്‌കാര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. ഓസ്‌കാറിന് പുറമെ ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങളും നേടി.

1930 ല്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബറോയിലാണ് സീന്‍ കോണറി ജനിച്ചത്. തോമസ് സീന്‍ കോണറി എന്ന സീന്‍ കൊണറിക്ക് 2000 ല്‍ സര്‍ പദവി ലഭിച്ചിരുന്നു. പിന്നീട് ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ നിന്നും പിന്മാറിയെങ്കിലും തനിക്ക് പറ്റുന്ന ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് നെയിം ഓഫ് ദി റോസ് എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി വീണ്ടും തിരിച്ചു വന്നു. തുടര്‍ന്ന് ദ റോക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ വീണ്ടും താന്‍ പൂര്‍വ്വാധികം ശക്തിയോടെ വേണമെങ്കില്‍ അഭിനയിക്കുമെന്ന് തെളിയിച്ചു. തുടര്‍ന്ന് ലോക പ്രസിദ്ധമായ പല പടങ്ങളിലേക്കും ക്ഷണം ലഭിച്ചിരുന്ന സീന്‍ അതൊക്കെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here