പൊലീസിനോ സുരക്ഷാസേനക്കോ നേരെ കല്ലെറിഞ്ഞവര്‍ക്ക് പാസ്‌പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്ന് ജമ്മു-കശ്മീര്‍ പോലീസിന്റെ സിഐഡി വിഭാഗം ഉത്തരവിട്ടു.
പാസ്‌പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും വേണ്ടി സമീപിക്കുന്നവരുടെ മുഴുവൻ രേഖകളും പരിശോധിക്കണമെന്നും കൂടാതെ പരിശോധനാഘട്ടത്തില്‍ സുരക്ഷാസേനയെയും മറ്റു ഏജന്‍സികളെയും അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദികളെ സഹായിക്കുകയോ തീവ്രവാദത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നുവെന്നാരോപിച്ച് ജമ്മു-കശ്മീര്‍ ഭരണകേന്ദ്രം നേരത്തെ തന്നെ ഗസറ്റഡ് പദവിയിലടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.





































