തൊടുപുഴ: കോവിഡ് സാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇലക്ഷന്‍ പ്രമാണിച്ച് ആളുകള്‍ കൂടുതലായി ബന്ധപ്പെട്ട സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് എന്നും പറയുന്ന സര്‍ക്കാരിന്റ പാര്‍ട്ടി തന്നെ ഇന്നലെ തൊടുപുഴയില്‍ ഉടുമ്പന്നൂര്‍ ടൗണില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ഡി.ജെ.പാര്‍ട്ടിയടക്കമുള്ള വിജയാഘോഷം നടത്തി.
കോവിഡ് മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തിയാണ് ഇരുന്നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ആരും തന്നെ മാസ്‌കോ, സാമൂഹിക അകലമോ പാലിച്ചിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളും മറ്റും വ്യക്തമാക്കുന്നുമുണ്ട്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിലാണ് നാലു മണിക്കൂറുകള്‍ നീണ്ടു നിന്ന ആഘോഷപരിപാടികള്‍ നടത്തിയത്. നിരവധി യുവാക്കളാണ് സംഘം ചേര്‍ന്ന് ജില്ലയുടെ പലഭാഗത്തു നിന്നും എത്തിചേര്‍ന്നത്. അവര്‍ കൊടിവീശിയും മറ്റും ആനന്ദനൃത്തം ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
എന്നാല്‍ ഇത് നടക്കാന്‍ പോവുന്നതിന് മുന്‍പേ തന്നെ ആരേഗാ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു വിഭാഗവും ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ ഒട്ടും തയ്യാറാവാത്തതിലും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.





































