അയർലണ്ട്: ടെസ്‌ല മോഡൽ വൈ അയർലണ്ടിൽ ബുക്കിംഗ് ആരംഭിച്ചു. മോഡൽ Y യുടെ അകത്ത് ഇരുന്ന് വിശാലമായ ഗ്ലാസ് റൂഫ്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ലഗേജുകൾക്കും സ്‌കിസിനും മറ്റും ആവശ്യത്തിന് കാർഗോ സ്‌പേസ് എന്നിവ അനുഭവിച്ചറിയുന്ന അയർലണ്ടിലെ ആദ്യ വ്യക്തികളിൽ ഒരാളാകാൻ ടെസ്‌ല ഉപഭോക്താക്കളെ ക്ഷണിച്ചിരിക്കുകയാണ്. ഡിസംബർ 16 മുതലാണ് ഡബ്ലിനിൽ സുവർണാവസരം ഒരുക്കിയിരിക്കുന്നത്.

92 Bracken rd, Sandyford Business Parkലെ ഡബ്ലിൻ ടെസ്‌ല സ്റ്റോറിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. 507 കി.മീ (WLTP) റേഞ്ച്, 1.600 കിലോഗ്രാം ടവിംഗ് കപ്പാസിറ്റി, ധാരാളം സ്റ്റോറേജ് സ്പേസ് എന്നിവയുള്ള മോഡൽ Y, പ്രകടനത്തിന്റെയും ഉപയോഗക്ഷമതയുടെയും ആത്യന്തിക സംയോജനമാണ്.