gnn24x7

സി.പി.എം. ചിഹ്നമുള്ള മാസ്‌ക് ധരിച്ചു : പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി

0
312
gnn24x7

തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചപ്പോള്‍ എല്ലായിടത്തും സാമാന്യം ആളുകള്‍ വോട്ടു ചെയ്യുന്നതിനായി എത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ യന്ത്രതകരാറ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടിങ് താമസം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ് സി.പി.എം. ലോഗോ ധരിച്ചുകൊണ്ട് പ്രിസൈഡിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് വലിയ വിവാദത്തിന് വഴിതെളിയിച്ചു.

കൊല്ലത്ത് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഉദ്യോഗസ്ഥയ്‌ക്കെതിരെ യു.ഡി.എഫ് പരാതി ഉന്നയിച്ചു. മറ്റു ഇതരകക്ഷികളും ഇതിനെ പരാമര്‍ശിച്ചു. തുടര്‍ന്ന് ആര്‍.ഡി.ഒ യെ വിശദാമയി അന്വേഷിക്കാം ചുമതലപ്പെടുത്തി. അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടനടി നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍നാസര്‍ വ്യക്തമാക്കി. തിരുവനന്തപുരമ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആലപ്പുഴയിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും കൊല്ലം പന്മന പഞ്ചായത്തിലെ 2 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ മരണപ്പെട്ടതിനാല്‍ ഇലക്ഷന്‍ മാറ്റി വച്ചിട്ടുണ്ട്.

(അവലംബം, ചിത്രങ്ങള്‍ : മനോരമ ഓണ്‍ലൈന്‍ ന്യൂസ് )

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here