gnn24x7

സോളാർ പീഡന കേസ് ഗൂഢാലോചന; കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി

0
148
gnn24x7

തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7