gnn24x7

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്

0
236
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയതായി റിപ്പോർട്ട്.

രണ്ടാം ഡോസ് വാക്‌സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോര്‍ട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം. അതേസമയം ഒന്നാം ഡോസിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തന്നെ തുടരും.

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്‌ക്കാനുള്ള നിർദേശങ്ങളുംനൽകുകയും പ്രായം ചെന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രത്യേക കൗണ്ടർ തയ്യാറാക്കി നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി.

gnn24x7