gnn24x7

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു

0
291
gnn24x7

മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ ആശുപത്രിയിലെത്തിചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വി. വി പ്രകാശിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.

gnn24x7