gnn24x7

വിദേശ സഹായം സ്വീകരിക്കുന്നതിൽ 16 വർഷത്തെ നയത്തിൽ മാറ്റം വരുത്തി രാജ്യം

0
147
gnn24x7

16 വർഷത്തെ നയത്തിൽ വലിയ മാറ്റമുണ്ടായതിന്റെ സൂചനയായി, കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ഓക്‌സിജനും മരുന്നും അനുബന്ധ ഉപകരണങ്ങളും വൻതോതിൽ ക്ഷാമം നേരിടുന്നതിനാൽ രാജ്യം വിദേശ രാജ്യങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും സംഭാവനകളും സഹായങ്ങളും സ്വീകരിക്കാൻ തുടങ്ങി.

ചൈനയിൽ നിന്ന് ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ജീവൻ രക്ഷിക്കാനുള്ള മരുന്നുകളും വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് ഇപ്പോൾ ആശയപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു വൃത്തങ്ങൾ പറഞ്ഞു. നിലവിലെ പോളിസി അനുസരിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് സാധിക്കില്ലെങ്കിലും റെഡ് ക്രോസ് പോലെയുള്ള സംഘടനകൾ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനം.

യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, റഷ്യ, അയർലൻഡ്, ബെൽജിയം, റൊമാനിയ, ലക്സംബർഗ്, പോർച്ചുഗൽ, സ്വീഡൻ, ഓസ്‌ട്രേലിയ, ഭൂട്ടാൻ, സിംഗപ്പൂർ, സൗദി അറേബ്യ, ഹോങ്കോംഗ്, തായ്ലൻഡ്, ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, നോർവേ , ഇറ്റലി, യുഎഇ ഈ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയെ സഹായിക്കാമെന്ന് അറിയിച്ചിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here