gnn24x7

ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ നിരന്തരം പീഡിപ്പിക്കുന്നു; സംരക്ഷണം വേണമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്

0
520
gnn24x7

കൊച്ചി: പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ മൊഴി നല്‍കി.ഇക്കാര്യം സരിത് മാധ്യമങ്ങളോടും വെളിപ്പെടുത്തി. സരിത്തിന് ഭീഷണി ഉണ്ടാവരുതെന്നും എല്ലാ തരത്തിലുള്ള സംരക്ഷണവും ഉണ്ടാവണമെന്നും ജയില്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി-കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ട് ജയിലില്‍ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങളുണ്ടായെന്ന് നേരത്തെ സരിത്ത് ആരോപണമുന്നയിച്ചിരുന്നു. ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത് ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ എന്‍എഐ കോടതിയെ സമീപിച്ചത്.

gnn24x7