യുകെയിൽ ഹെൽത്ത് കെയർ വീസയിൽ എത്തിയ നഴ്സുമാർ, ഡോക്ടർമാർ, കെയറർമാർ എന്നിവർക്ക് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനാണ് ഹോം ഓഫീസ് ഇളവുകൾ നൽകിയിട്ടുള്ളത്. ഫെബ്രുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അനുമതി.
രണ്ടാമതൊരു ജോലി ചെയ്യുന്നതിനുള്ള ഇളവുകൾ ലഭിക്കുന്നതിനായി വീസ അപ്ഡേറ്റ് ചെയ്യുന്നതിന്അപേക്ഷിക്കണം. എന്നാൽ, നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയറുടെ കീഴിൽ അധിക ജോലി ചെയ്യുന്നതിന് വീസ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. എന്നിരുന്നാലും ഹെൽത്ത് കെയർ വീസ ഉടമകൾ ഹോം ഓഫീസുമായി ബന്ധപ്പെട്ട് അവരവരുടെ യോഗ്യത ഉറപ്പു വരുത്തണമെന്ന് ഹോം ഓഫീസ് അറിയിച്ചു.
ആറുമാസം ഇത്തരത്തിൽ ഇളവുകൾക്ക് യോഗ്യത ഉള്ളവർക്ക് സമയ പരിധി ഇല്ലാതെ നിയമപരമായി ജോലി ചെയ്യാം. മുൻപ് 20 മണിക്കൂർ മാത്രമേ രണ്ടാമതൊരു ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നുള്ളു. നിലവിൽ ആറു മാസത്തേക്കാണ് ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് കൂടുതൽ നാൾ തുടരണമോ എന്ന കാര്യത്തിൽ പുനരവലോകനം നടത്തി തീരുമാനമെടുക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ