gnn24x7

ജോലി സമ്മർദ്ദം, ശമ്പളവർധനവില്ല; ആഴ്ചയിൽ എൺപതിലേറെ നഴ്സുമാർ എൻഎച്ച്എസ് ജോലി ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്

0
250
gnn24x7

ജോലി സമ്മർദ്ദവും ശമ്പള വർധനവ് ഇല്ലാത്തതും മൂലം ബ്രിട്ടനിലെ എൻഎച്ച്എസിൽ നിന്നും ആഴ്ചയിൽ ശരാശരി 81 നഴ്സുമാർ രാജിവയ്ക്കുന്നതായി റിപ്പോർട്ട്. ജോലിഭാരം വൻതോതിൽ ഉയർന്നതോടെ കഴിഞ്ഞ വർഷം 4231 നഴ്സുമാരാണ് ജോലി ഉപേക്ഷിച്ചത്. 10 വർഷം മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നാലിരട്ടി അധികമാണിത്. മോശം തൊഴിൽ ജീവിത സാഹചര്യമാണ് എൻഎച്ച്എസിൽ നിന്നും ഇത്രയേറെ ജീവനക്കാർ പുറത്തുപോകാൻ ഇടയാക്കുന്നതെന്നു റോയൽ കോളജ് ഓഫ് നഴ്സിങ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു. നിലവിലുള്ള12 മണിക്കൂർ ഷിഫ്റ്റ് 13 മുതൽ 14 മണിക്കൂർ വരെ ഉയരുമെന്നും പാറ്റ് കുള്ളൻ പറഞ്ഞു.

അധിക ജോലിക്കു പണം കിട്ടാത്ത സാഹചര്യമാണു നിലവിൽ. പകരം ആളില്ലാത്തതിന്റെ പേരിലാണ് അധിക ജോലി നൽകുന്നത്. ഇത് നഴ്സുമാരുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും പാറ്റ് കുള്ളൻ കൂട്ടിച്ചേർത്തു. 2022 ൽ ആകെ 10560 നഴ്സുമാർ ജോലിയിൽ നിന്നു വിരമിക്കുകയോ ജോലിഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 4231 പേർ ജോലി സമ്മർദ്ദം, മികച്ച ശമ്പള വർധന ഇല്ലായ്മ എന്നിവ മൂലം മറ്റു ജോലികൾ തേടി പോവുകയായിരുന്നു. 6329 നഴ്സുമാർ ജോലിയിൽ നിന്നും വിരമിച്ചു. 2022 ഡിസംബറിൽ 43,619 നഴ്സുമാരുടെ ഒഴിവുകൾ ഉണ്ടെന്നാണ് എൻഎച്ച്എസ് കണക്കുകൾ വ്യക്തമാക്കുന്നത്.

വീണ്ടും സമരങ്ങൾ നടത്തുന്നവിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ നഴ്സുമാർ വോട്ട് ചെയ്യാൻ ഇരിക്കവെയാണ് കണക്കുകൾ പുറത്തുവരുന്നത്. വോട്ടെടുപ്പ് മെയ് 23 ന് ആരംഭിച്ച് ജൂൺ 23 ന് അവസാനിക്കും. 5 % ശമ്പള വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്നും 19 % ൽ ആരംഭിക്കുന്ന പുതിയ വർധന നടപ്പിലാക്കണമെന്നും ആർസിഎൻ ജനറൽ സെക്രട്ടറി ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7