ഗുരുതരരോഗബാധിതർക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഗുരുതര രോഗികളായവരെ നിയമപരമായി ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ ആണ് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കള്‍ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവർക്കു ദയാമരണത്തിനു നിയമസാധുത നൽകുന്നതാണ് ബിൽ. 291ന് എതിരെ 314 വോട്ടിനാണു ബിൽ പാസായത്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 വയസ്സ് പൂർത്തിയായ രോഗികൾക്കു വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ടെർമിനലി ഇൽ അഡൽറ്റ്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ പരിഗണിക്കും. പ്രധാനമന്ത്രി കിയേർ സ്റ്റാമർ ബില്ലിനെ അനുകൂലിച്ചു. ദയാമരണത്തിനു കോടതിയുടെ അനുമതി വേണമെന്നാണു ബില്ലിൽ നിർദേശിച്ചിരുന്നതെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ, സാമൂഹികപ്രവർത്തകൻ, നിയമജ്ഞൻ എന്നിവരടങ്ങിയ സമിതിയുടെ അനുമതി മതിയെന്നു ജനസഭ ഭേദഗതി വരുത്തി. ദയാമരണത്തിനായി 2015ൽ സമാന ബിൽ കൊണ്ടുവന്നപ്പോൾ ആദ്യഘട്ട അംഗീകാരംപോലും നേടാതെ തള്ളിപ്പോയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

