gnn24x7

ഡൊമിനിക് റാബ് രാജിവച്ചു; സുനകിന്റെ വിശ്വസ്തൻ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി

0
191
gnn24x7

ഋഷി സുനകിന്റെ വിശ്വസ്തനായ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി.രാജിവച്ചൊഴിഞ്ഞ ഡൊമിനിക് റാബിന് പകരക്കാരനായാണ് ഉടൻ തന്നെ തന്റെ വിശ്വസ്തനായ ഒലിവർ ഡൗഡനെ ഋഷിസഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്. 2015 മുതൽ ഹെഡ്ഫോർഡ് ഷെയറിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ധനകാരപ്യ വിദഗ്ധനായ ഒലിവർ. പേമാസ്റ്റർ ജനറൽ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഡിജിറ്റൽ- കൾച്ചർ- മീഡിയ ആൻഡ് സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ളയാളാണ് യുവനേതാവായ ഡൗഡൺ.

നേരത്തെ ഇതുസംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ തന്നെ അന്വേഷണ റിപ്പോർട്ട് എതിരായാൽരാജിവയ്ക്കുമെന്ന് ഡൊമിനിക് റാബ് ഉറപ്പു നൽകിയിരുന്നു. വാക്കുപാലിച്ച് രാജി വച്ചെങ്കിലും ഇത്തരം കണ്ടെത്തലുകളും ആരോപണങ്ങളും അനാവശ്യമായ കീഴ്വഴക്കങ്ങളും ആരോഗ്യകരമല്ലാത്ത പ്രവണതകൾക്കും വഴിവയ്ക്കുമെന്ന് അന്വേഷണ റിപ്പോർട്ടിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.മുൻ മന്ത്രിസഭകളിലുൾപ്പെടെ അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ ഡൊമിനിക് തന്റെ സഹപ്രവർത്തകരോട് പരുഷമായും മോശമായും അപമര്യാദയായും പെരുമാറിയിട്ടുണ്ടെന്ന് പല സിവിൽ സേർവന്റുമാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

മുൻ മന്ത്രിസഭകളിലുൾപ്പെടെ അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ ഡൊമിനിക് തന്റെ സഹപ്രവർത്തകരോട് പരുഷമായും മോശമായും അപമര്യാദയായും പെരുമാറിയിട്ടുണ്ടെന്ന് പല സിവിൽ സേർവന്റുമാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. മുതിർന്ന അഭിഭാഷകനായ ആഡം ടോളിയെയാണ് സർക്കാർ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിൽ ഇതിൽ രണ്ട് പരാതികകൾ കഴമ്പുള്ളവയാണെന്ന് കണ്ടെത്തി. ഈ കണ്ടെത്തലാണ് ഡൊമിനിക്കിന്റെ രാജിയിലേക്ക് വഴിതെളിച്ചത്.

വളരെ സങ്കടത്തോടെയാണ് ഡൊമിനിക്കിന്റെ രാജി സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന നേതാവായ ഡൊമിനിക് റാബ് ബോറിസ് മന്ത്രിസഭയിലും ഉപപ്രധാനമന്ത്രിയായിരുന്നു. കോവിഡ് കാലത്ത് പ്രധാനമന്ത്രി അസുഖബാധിതനായപ്പോൾ പ്രധാനമന്ത്രിയുടെ ചുമതലകൾ കൃത്യമായി നിർവഹിച്ച് പ്രശംസ പിടിച്ചുപറ്റിയ നേതാവാണ് ഡൊമിനിക്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7