gnn24x7

നെയ്മറിന് വിലക്ക്: അല്‍വരോ ഗോണ്‍സാലസിനെതിരെ വംശീയ അധിഷേപത്തിന് നടപടി

0
996
gnn24x7

പാരീസ്: അല്‍വരോ ഗോണ്‍സാലസിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ രണ്ട് കളികളില്‍ നിന്നും വിലക്കി. വംശീയ അധിഷേപം നടത്തിയ ആരോപണത്തിന് ്വല്‍വരോ ഗോണ്‍സാലസ് നടപടി നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഞായറാഴ്ച പി.എസ്.ജി ലിഗ് 1 ല്‍ നടന്ന മത്സരത്തിനിടയിലാണ് ഇരു താരങ്ങളും തമ്മില്‍ കൊമ്പു കോര്‍ത്തത്. ഒളിമ്പിക് ഡി മാര്‍സെയിലിന്റെ അല്‍വാരോ ഗോണ്‍സാലസുമായി നടന്ന ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നിന്റെ കളിക്കാരനായ നെയ്മറിന് അച്ചടക്ക ലംഘനം മാനിച്ച് രണ്ട് മത്സരങ്ങളുടെ വിലക്ക് ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.

എന്നാല്‍ മത്സരത്തിനിടെ സ്‌പെയിന്‍കാര്‍ തന്നോട് പ്രകോപിതനാക്കുന്ന തരത്തിലുള്ള വംശീയ ഭാഷ ഉപയോഗിച്ചുവെന്ന് നെയ്മര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് ഡിഫെന്‍ഡര്‍ അല്‍വാരോയുടെ പ്രവര്‍ത്തിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ലീഗ് പ്രസ്താവനയില്‍ പറയുന്നു. രണ്ട് എതിരാളികള്‍ തമ്മിലുള്ള മത്സരത്തിന്റെ അവസാനത്തില്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സാക്ഷ്യം വഹിച്ചതിന്റെ കാരണത്താല്‍ പിഎസ്ജിയുടെ പ്രതിരോധ താരം ലെയ്വിന്‍ കുര്‍സാവയ്ക്ക് ആറ് മത്സരങ്ങളുടെ വിലക്കും വിധിച്ചു.

gnn24x7