പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെൻസൺ കൂറ്റാരപ്പള്ളിൽ, എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി മിജോ ജോയി, ലിയ തോമസ്, എയ്ഞ്ചല എന്നിവർ പ്രസംഗിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































