രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വീട്ടുടമസ്ഥരുടെ ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം കുത്തനെ വർദ്ധനവ് നേരിടേണ്ടി വന്നേക്കാം. വർദ്ധിച്ചുവരുന്ന വീടുകളുടെ വിലകളും ഉയർന്ന കൗൺസിൽ ചാർജുകളും ചേർന്ന്, ചില ബില്ലുകളിൾ നൂറുകണക്കിന് യൂറോ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ സിറ്റി, സൗത്ത് ഡബ്ലിൻ, ഫിംഗൽ, കോർക്ക് കൗണ്ടി കൗൺസിലുകൾ അടുത്തിടെ നിരക്ക് വർധിപ്പിക്കുന്നതിനു വോട്ട് ചെയ്തു. 96 ശതമാനം ആളുകളും നിലവിലെ ബാൻഡിൽ തന്നെ തുടരുമെന്നും, €5 നും €25 നും ഇടയിലുള്ള ചെറിയ വർദ്ധനവ് മാത്രമേ ഉണ്ടാകൂ എന്നും ധനകാര്യ വകുപ്പും തദ്ദേശ കൗൺസിലുകളും അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വീടുകളുടെ വിലകൾ ക്രമാതീതമായി ഉയരുകയാണ്. സ്വത്ത് നികുതി പരിധികളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ കൗൺസിലുകൾ അവർ ഈടാക്കുന്ന തുക 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ വോട്ട് ചെയ്തിട്ടുണ്ട്. ഈ ഘടകങ്ങൾ ചില ശരാശരി വിലയുള്ള വീടുകളുടെ ഉടമകൾക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ പണം നൽകേണ്ടിവരാൻ ഇടയാക്കും.സിസ്റ്റത്തിലെ മാറ്റങ്ങൾ 96 എണ്ണം നിലവിലുള്ള ബാൻഡിൽ തന്നെ തുടരുമെന്ന് ധനമന്ത്രി പാസ്ചൽ ഡൊണോഹോ പറഞ്ഞു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb