gnn24x7

ജോൺസൺ ജോയുടെ കുടുംബത്തിനായി നമുക്ക് കൈകോർക്കാം

0
332
gnn24x7

ബെയിലിബ്രോയിൽ മരണപ്പെട്ട മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. ജോൺസന്റെ ശവസംസ്കാര ചെലവുകൾ വഹിക്കുന്നതും ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും ആവശ്യമായ ധനസഹായം കുടുംബത്തിന് നൽകുകയാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് 34 വയസ്സുള്ള ജോൺസൺ അന്തരിച്ചത്.

സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പേയ്‌മെന്റ് ചെയ്യുന്നവർ Tip GoFundMe services ഓപ്ഷനിൽ പ്ലാറ്റ്ഫോം ചാർജ് 16.5% എന്നത് മാനുവൽ ആയി സീറോയിലേക്ക് മാറ്റിയതിനുശേഷം പ്രോസസ് ചെയ്യുക.

https://www.gofundme.com/f/supporting-johnsons-family-in-their-time-of-loss?attribution_id=sl:897ce5ba-9d57-4881-9386-37301727ac05&lang=en_US&ts=1759513782&utm_campaign=fp_sharesheet&utm_content=amp13_t1&utm_medium=customer&utm_source=whatsapp

ആൽബി ലൂക്കോസ് ആണ് ജോൺസന്റെ ഭാര്യ. അയർലണ്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ആൽബി ലൂക്കോസ് പ്രസവത്തോടനുബന്ധിച്ച് നാട്ടിലാണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഇളയ കുഞ്ഞിന്റെ മാമോദീസ ഈ വരുന്ന 16ന് നടക്കാനിരിക്കെയാണ് ജോൺസൺ ഈ ലോകത്തോട് വിട പറഞ്ഞത്. കുഞ്ഞിനെ ആദ്യമായി കാണാൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ജോൺസൺ. അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താൻ ആകാത്ത നഷ്ടമാണ് കുടുംബത്തിന് നൽകിയിരിക്കുന്നത്. ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് കൈത്താങ്ങാകാൻ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7