gnn24x7

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
35
gnn24x7

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് വീട് വച്ച് നൽകുക എന്ന ഉദ്യമത്തിലേക്ക് കടക്കുകയാണ് അതിന്റെ ഭാഗമായി വീട് ലഭിക്കാൻ അർഹതപ്പെട്ട ചന്ദ്രിക.P, തെക്കുംതറ, വെങ്ങാപ്പള്ളി (പഞ്ചായത്ത്) എന്ന വ്യക്തിയെ കണ്ടെത്തുകയും.

മേൽനോട്ട കാര്യങ്ങൾക്ക് DMA എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ സിൽവസ്റ്റർ ജോണിനെയും അയർലണ്ട് മലയാളിയായ കൃഷ്ണദാസിനെയും ചുമതലപ്പെടുത്തി.

തുടർന്ന് വീട് നിർമ്മാണത്തിലേക്ക് ഉള്ള ആദ്യ ഗഡു നൽകി തറക്കല്ല് ഇട്ട് പണികൾ ആരംഭിച്ചതായി അറിയിക്കുന്നു. ഈ ഉദ്യമത്തിലേക്ക് സഹായങ്ങൾ നൽകുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു.2018 വെള്ളപ്പൊക്ക ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഇടുക്കിയിൽ ഒരു വീട് നിർമ്മിച്ച നൽകുകയുണ്ടായി. അന്നും നമ്മളെ കൈ അയച്ച് സഹായിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ഈ ഉദ്യമം പൂർത്തിയാകേണ്ടതിന് ഇനിയും നിങ്ങളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു.

Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7