gnn24x7

നഴ്‌സുമാർക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് പ്രോസസ്സിംഗിലെ കാലതാമസവും നിരസിക്കലും; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് MNI

0
605
gnn24x7

നഴ്‌സുമാർക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളുടെ പ്രോസസ്സിംഗിലെ കാലതാമസവും നിരസിക്കലും സംബന്ധിച്ച പ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്‌സസ് അയർലണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (എംഎൻഐ) നേതൃത്വം ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ (ഐഎൻഎംഒ) ജനറൽ സെക്രട്ടറിയുമായി അടിയന്തര യോഗം ചേർന്നു. നിരവധി കേസുകളിൽ, ജൂലൈയിൽ തന്നെ വർക്ക് പെർമിറ്റ് അപേക്ഷകൾ സമർപ്പിച്ച നഴ്‌സുമാർക്ക് പെർമിറ്റ് ലഭിക്കാത്ത തുടരുന്ന സാഹചര്യമാണ്. ഇതുകാരണം ഇവർക്ക് റെസിഡൻസ് പെർമിറ്റും ലഭിക്കുന്നില്ല.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഐഎൻഎംഒയുടെ ദേശീയ നേതൃത്വം ഈ വിഷയത്തിന്റെ ഗൗരവം ഔദ്യോഗികമായി അംഗീകരിക്കുകയും യൂണിയൻ ഈ പ്രശ്‌നത്തെ ഏറ്റവും ഉയർന്ന മുൻഗണനയോടെ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അടിയന്തര പരിഹാരം തേടുന്നതിന് ബന്ധപ്പെട്ട നിയമപരമായ അധികാരികളുമായി ബന്ധപ്പെടുമെന്ന് ഐഎൻഎംഒ സ്ഥിരീകരിച്ചു.മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് പ്രശ്നം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7