gnn24x7

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

0
157
gnn24x7

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ’ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ ഓ’ ലിയറി റയാൻ എയറിൻ്റെ ടിക്കറ്റ് വിൽപ്പന കുതിച്ചുയരാൻ ഇടയാക്കിയതിന് മസ്‌കിന് നന്ദി പറഞ്ഞു. മസ്കിന്റെ ഉപഗ്രഹ ഇൻർനെറ്റ് സ്ഥാപനമായ സ്റ്റാർലിങ്കിന്റെ ഉപകരണം റയാൻ എയർ വിമാനങ്ങളിൽ സ്ഥാപിക്കണമെന്ന അഭ്യർഥന ഓ’ ലിയറി തള്ളിയതിനെത്തുടർന്നാണ് ഇരുവരും തമ്മിൽ വാക്പോര് ആരംഭിച്ചത്. ഇതേത്തുടർന്ന് മസ്ക് ഓ’ ലിയറിയെ വിഡ്ഢി എന്ന് വിളിക്കുകയും വിമാനക്കമ്പനി വിലയ്ക്കുവാങ്ങുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

സ്റ്റാർലിങ്ക് ഉപകരണം വിമാനങ്ങളിൽ സ്ഥാപിക്കാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് ഓ’ ലിയറി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. റയാൻ എയർ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗംഭീരമായ വിമാനക്കമ്പനിയാണ്. എന്നിരുന്നാലും വിമാനത്തിൽ ഉപകരണം സ്ഥാപിക്കുന്നത് അധികച്ചെലവുണ്ടാക്കും. റയാൻ എയർ ഉപയോക്താക്കൾ ദൈർഘ്യം കുറഞ്ഞ യാത്രകൾക്കിടെ വിമാനത്തിൽ വൈഫൈക്ക് പണം നൽകാൻ തയ്യാറാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. റയാൻഎയർ ഉപയോക്താക്കൾക്ക് സ്റ്റാർലിങ്ക് സൗജന്യമായി നൽകുകയാണെങ്കിൽ മാത്രമേ അത് ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ മൂന്ന് ദിവസത്തേക്ക് റയാൻ എയർ “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ചു. ആളുകൾക്ക് വെറും 17 പൗണ്ടിന് റെയ്‌നർ ടിക്കറ്റുകൾ വാങ്ങി ജനുവരി, ഫെബ്രുവരി, മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ യാത്ര ചെയ്യാമെന്ന് ഓ’ ലിയറി അറിയിച്ചു. കമ്പനിയുടെ ടീം ഡബ്ലിനിലെ എക്സ് ഓഫീസിൽ സന്ദർശനം നടത്തി മസ്‌ിന് സൗജന്യ റയാൻഎയർ ടിക്കറ്റ് സമ്മാനമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് കിട്ടിയ അതിശയകരമായ നേട്ടത്തിന് നന്ദി അറിയിക്കുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. ടെക് ശതകോടീശ്വരനും ഓ’ ലിയറിയും തമ്മിലുണ്ടായ പരസ്യമായ കലഹത്തെത്തുടർന്ന് എയർലൈനിന്റെ ബുക്കിങ്ങുകളിൽ 2-3 ശതമാനം വർധന ഉണ്ടായെന്നാണ് കമ്പനി പറയുന്നത്.

യൂറോപ്യന്മാർ അല്ലാത്തവർക്ക് ഒരു യൂറോപ്യൻ എയർലൈനിൽ ഭൂരിപക്ഷ ഓഹരി ഉടമയാകാൻ കഴിയില്ലെന്ന് ഓ’ലീയറി ഡബ്ലിനിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്ക‌് ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. അതിനാൽ അദ്ദേഹത്തിന് വിമാനക്കമ്പനി വിലയ്ക്കുവാങ്ങാനാകില്ല.എങ്കിലും, റയാൻഎയറിൽ നിക്ഷേപം നടത്താൻ ഓ’ ലിയറി മസ്ക്കിനെ ക്ഷണിച്ചു. നിക്ഷേപം നടത്താൻ മസ്ക്‌ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമായി ഞങ്ങൾ കണക്കാക്കും. എക്സിൽ നിന്ന് അദ്ദേഹം നേടുന്ന സാമ്പത്തിക നേട്ടത്തേക്കാൾ മെച്ചപ്പെട്ട നേട്ടം റയാൻ എയറിൽനിന്ന് ലഭിക്കുമെന്നും ഓ’ ലയറി പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7