നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്.
കുടുംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസ്സുകൾ കടന്നു വരുന്നു.
അതിൻ്റെ പിന്നാലെയുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ, ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.

നവാഗതനായ യതീന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജു.ജെ. ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു.ജെ. എന്നിവർ നിർമ്മിക്കുന്നു
കമലിനോടൊപ്പം ദീർഘകാലം സഹസംവിധായക നായി പ്രവർത്തിച്ചു പോന്ന വ്യക്തി കൂടിയാണ് യതീന്ദ്രൻ. ഗൗരവമായ ഒരു വിഷയം. അതും ജനങ്ങളുമായി ഏറെ ബന്ധമുള്ള പ്രശ്നങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളി
ലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലി മാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയാ , പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, ഗോകുലൻ, നന്ദനാ വർമ്മ ,സോഹൻ സീനുലാൽ, അബിൻ ബിനു, , ശീതൾ സഖറിയ,മേഘ തോമസ്. ജയൻ രാജാ, സെബിബാസിം,, കൃഷ്ണപ്രിയാ, പ്രിയാ ശീജിത്ത് എന്നിവരും പ്രധാന താരങ്ങളാണ്.

ഇവർക്കൊപ്പം നൂറ്റയമ്പതോളം പുതുമുഖങ്ങളും, ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരും ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗമാകുന്നു.
സംഗീതം – പ്രിൻസ് ജോർജ്.
ഛായാഗ്രഹണം – അർജുൻ ആർക്കോട്ട്
എഡിറ്റിംഗ് – ആകാശ് ജോസഫ് വർഗീസ്.
പ്രൊഡക്ഷൻ ഡിസൈൻ – സുജിത് രാഘവ്.
മേക്കപ്പ് – സിനൂപ് രാജ്.
കോസ്റ്റ്യും ഡിസൈൻ- മെൽവിൻ ജെ.
കാസ്റ്റിംഗ് ഡയറക്ടർ – രാജേഷ് നാരായണൻ. സ്റ്റിൽസ്- ജിനു ഫ്രാൻസിസ്.
ലൊക്കേഷൻ മാനേജർ – വേലപ്പൻ വാണിയംകുളം.
പ്രൊഡക്ഷൻ മാനേജേർസ് – നിധിൻ ഫ്രെഡ്ഡി റിയാസ് മുഹമ്മദ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു.ജെ.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































