ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ആലോചിക്കുന്നു. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് സൂപ്രണ്ട് മൈക്ക് മൈൽസ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നത്.കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റും വരുന്ന അമിത ചിലവ്.മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിൽ നിന്ന് കൂടുതൽ സൗകര്യങ്ങളുള്ള ഇടങ്ങളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കാനുള്ള തീരുമാനം എന്നിവയാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിനുള്ള പ്ര ധാന കാരണങ്ങൾ:
സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഡിസ്ട്രിക്റ്റിന്റെ പുതിയ പരിഷ്കരണ പദ്ധതിയുടെ ഭാഗമാണ്. ആധുനിക വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പഠനം, വെർച്വൽ സ്കൂളിംഗ് എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.
അൽക്കോട്ട് എലിമെന്ററി, ഫ്ലെമിംഗ് മിഡിൽ സ്കൂൾ, ഹോബി എലിമെന്ററി തുടങ്ങി 12 ഓളം ക്യാമ്പസുകളാണ് പട്ടികയിലുള്ളത്.
ഈ നിർദ്ദേശത്തിന്മേൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫെബ്രുവരി 26-ന് നടക്കുന്ന ബോർഡ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































